തിരി തിരി നറുതിരി | THIRI THIRI NARUTHIRI...

തിരി തിരി നറുതിരി | THIRI THIRI NARUTHIRI...

Audio File


M Chorus
തിരി തിരി നറുതിരി 
തിരിയുടെ കതിരൊളി 
ഓമൽ ചേലോടേ
മിഴിയിണ ചിമ്മി 
തൊഴുതുണരാനിന്ന് 
എന്താണെന്താവോ 

M Chorus
ചിരി ചിരി ചെറുചിരി 
ചിരിയുടെ കുളിരൊളി 
ഇന്നീ മുറ്റത്തേ  
മൺ ചിരാതിന്റെ 
ചുണ്ടിലേറുന്നതാരേ 
കണ്ടാവോ ഓ... ഓ... 

F: ആലോലം ചാഞ്ചാടും 
നാളത്തിൽ ചേരുന്നേ 
ആരോ പൊൻ തിങ്കളോ 
M: പൂന്തെന്നൽ വന്നാലും 
വാടാതേ നിന്നാടും 
താരാ ജാലങ്ങളോ 
F: ഉയിരിൽ നിറയും 
അരിയ കിനാവുകളേ  
ചിറകിൽ ഉയരാൻ കൊതിയോ 
M: മധുരം പകരും 
ഒരുപിടി നിമിഷവുമായ് 
F: ഇതുവഴി പോരുവതാരാരോ
അ അ ആ... അ അ അ അ ആ...

Chorus
തിരി തിരി നറുതിരി 
തിരിയുടെ കതിരൊളി 
ഓമൽ ചേലോടേ
മിഴിയിണ ചിമ്മി 
തൊഴുതുണരാനിന്ന് 
എന്താണെന്താവോ 

Chorus
ചിരി ചിരി ചെറു ചിരി 
ചിരിയുടെ കുളിരൊളി 
ഇന്നീ മുറ്റത്തേ  
മൺ ചിരാതിന്റെ 
ചുണ്ടിലേറുന്നതാരേ 
കണ്ടാവോ

F: ഈ തെരുവിനോരങ്ങളിൽ 
നീ എഴുതിടും കോലമോ 
ഈ തെരുവിനോരത്തു നീളേ 
നീയെഴുതിടും കോലമോ 
പറയൂ ഇള വിൺ നിലവേ 
M: നീ കലഭമാടുന്ന നേരം 
ആ പരിമളം മന്തമെൻ 
ഹൃദയം തഴുകീ അഴകേ 
F: സമയമേ നീയൊഴുകി നീങ്ങാതിവിടെ 
മതിവരെ നിന്നു തരൂ 
M: നിറയുക സിരകളിലനുപമ ലഹരികളേ  
പകലിലേറേ അഴകുമായീ 
വരുമൊരതിശയ രാവു തരും 
F: സുഖമിതു മറയരുത് 
ഇനിയൊരു പിറവി വരേ 
കാതിനോരം ആരോ പാടീ 

Chorus
തിരി തിരി നറുതിരി 
തിരിയുടെ കതിരൊളി 
ഓമൽ ചേലോടേ
മിഴിയിണ ചിമ്മി 
തൊഴുതുണരാനിന്ന് 
എന്താണെന്താവോ 

Chorus
ചിരി ചിരി ചെറു ചിരി 
ചിരിയുടെ കുളിരൊളി 
ഇന്നീ മുറ്റത്തേ  
മൺ ചിരാതിന്റെ 
ചുണ്ടിലേറുന്നതാരേ 
കണ്ടാവോ 

M: ആലോലം ചാഞ്ചാടും 
നാളത്തിൽ ചേരുന്നേ 
ആരോ പൊൻ സൂര്യനോ 
F: പൂന്തെന്നൽ വന്നാലും 
വാടാതേ നിന്നാടും 
താരാ ജാലങ്ങളോ 
M: ഉയിരിൽ നിറയും 
അരിയ കിനാവുകളേ  
ചിറകിൽ ഉയരാൻ കൊതിയോ 
F: മധുരം പകരും 
ഒരുപിടി നിമിഷവുമായ് 
ഇതുവഴി പോരുവതാരാരോ
ആരോ... ആരോ...

M Chorus
തിരി തിരി നറുതിരി 
തിരിയുടെ കതിരൊളി 
ഓമൽ ചേലോടേ
മിഴിയിണ ചിമ്മി 
തൊഴുതുണരാനിന്ന് 
എന്താണെന്താവോ 

M Chorus
ചിരി ചിരി ചെറു ചിരി 
ചിരിയുടെ കുളിരൊളി 
ഇന്നീ മുറ്റത്തേ  

END

Post a Comment

Previous Post Next Post