അത്യുന്നതന്‍റെ മറവില്‍ | ATHYUNNATHANTE MARAVIL Psalms 91...

അത്യുന്നതന്‍റെ മറവില്‍ | ATHYUNNATHANTE MARAVIL Psalms 91...

Audio File


Karaoke File


M: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

F: എന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടേറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

M: വേടന്‍റെ കെണിയില്‍ നിന്നും
മാരകമാം മാരിയില്‍ നിന്നും
നിന്നേ രക്ഷിക്കും തൂവല്‍ കൊണ്ടു മറയ്ക്കും
ചിറകിന്‍ കീഴില്‍ നിനക്കഭയമേകും
വിശ്വസ്ഥതകൊണ്ടു നിന്നേ കവചമണിയിക്കും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

F: ഭീകരത നിറഞ്ഞ രാത്രിയും
പകല്‍ പറക്കും അസ്ത്രത്തേയും
തെല്ലും ഭയം വേണ്ടാ കൂരിരുട്ടിനെയും
നട്ടുച്ചയ്ക്കണയും വിനാശത്തേയും
പേടിക്കേണ്ട ദൈവം കൂടെയുണ്ട്

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

M: നിന്‍ പാര്‍ശ്വത്തിലായിരങ്ങള്‍
വലം ഭാഗേ പതിനായിരങ്ങള്‍
മരിച്ചു വീണേക്കാം ഭയപ്പെടേണ്ട നീ
അനര്‍ഥങ്ങളൊന്നും നിന്നേ തൊടുകയില്ലാ
ദുഷ്ടന്റെ പ്രതിഫലം നീ കണ്ടിടും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

F: നിന്‍ വഴിയില്‍ നിന്നേ കാത്തിടാന്‍
ദൂതരോടു കല്‍പ്പിച്ചീടും
നിന്‍റെ പാദങ്ങള്‍ കല്ലില്‍ തട്ടാതേ 
അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളും
അത്യുന്നതന്‍ നിന്നേ വഹിച്ചു കൊള്ളും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

M: സിംഹത്തേ ചവിട്ടീടിലും
സര്‍പ്പത്തേ മെതിച്ചീടിലും
സ്നേഹത്തില്‍ നീ എന്നോട് ഒട്ടിനിന്നതാൽ 
ഞാന്‍ നിന്നേ സംരക്ഷിക്കും
എന്‍ നാമത്താല്‍ നീ രക്ഷ നേടിടും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

F: നീ എന്നേ വിളിച്ചിടുമ്പോള്‍
ഞാന്‍ നിനക്കുത്തരമേകും
കഷ്ട്ടതകളില്‍ ഞാന്‍ 
നിന്നോടു ചേര്‍ന്നു നില്‍ക്കും 
ദീര്‍ഘായുസ്സേകി നിന്നേ തൃപ്തനാക്കും
എന്‍റെ രക്ഷ നിന്നെ ഞാന്‍ കാട്ടിത്തരും

M: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

F: എന്‍റെ സങ്കേതവും കോട്ടയും
ഞാന്‍ ആശ്രയിക്കും ദൈവവും
നീ മാത്രമെന്നു കര്‍ത്താവോടേറ്റു ചൊല്ലിടും
അവനേറ്റു ചൊല്ലിടും

M/F: അത്യുന്നതന്‍റെ മറവില്‍
സര്‍വ്വശക്തന്‍റെ തണലില്‍
പാര്‍ക്കുന്നവന്‍ ഭാഗൃവാന്‍ ഭാഗൃവാന്‍

END

Post a Comment

Previous Post Next Post