അനുരാഗിണീ ഇതാ എൻ | ANURAGINI ITHA EN...

അനുരാഗിണീ ഇതാ എൻ | ANURAGINI ITHA EN...

Audio File


Karaoke File


ഉം... ഉം... ഉം... 
ആ... ആ... ആ... 

അനുരാഗിണീ ഇതാ എൻ 
കരളിൽ വിരിഞ്ഞ പൂക്കൾ  (2)
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ
അനുരാഗിണീ ഇതാ എൻ 
കരളിൽ വിരിഞ്ഞ പൂക്കൾ

കായലിൻ പ്രഭാത ഗീതങ്ങൾ 
കേൾക്കുമീ തുഷാര മേഘങ്ങൾ  (2)
നിറമേകും ഒരു വേദിയിൽ
കുളിരോലും ശുഭ വേളയിൽ
പ്രിയതേ... മമ മോഹം നീയറിഞ്ഞൂ 
മമ മോഹം നീയറിഞ്ഞൂ

അനുരാഗിണീ ഇതാ എൻ 
കരളിൽ വിരിഞ്ഞ പൂക്കൾ

മൈനകൾ പദങ്ങൾ പാടുന്നൂ
കൈതകൾ വിലാസമാടുന്നൂ  (2)
കനവെല്ലാം കതിരാകുവാൻ
എന്നുമെന്റെ തുണയാകുവാൻ
വരദേ... അനുവാദം നീ തരില്ലേ
അനുവാദം നീ തരില്ലേ

അനുരാഗിണീ ഇതാ എൻ 
കരളിൽ വിരിഞ്ഞ പൂക്കൾ
ഒരു രാഗമാലയായി ഇതു നിന്റെ ജീവനിൽ
അണിയൂ... അണിയൂ... അഭിലാഷ പൂർണ്ണിമേ
അനുരാഗിണീ ഇതാ എൻ 
കരളിൽ വിരിഞ്ഞ... പൂക്കൾ

END

Post a Comment

Previous Post Next Post