ഹേമന്തമെൻ കൈക്കുമ്പിളിൽ | HEMANTHAMEN KAIKUMBILIL...

ഹേമന്തമെൻ കൈക്കുമ്പിളിൽ | HEMANTHAMEN KAIKUMBILIL...

Audio File


Karaoke File


ആ ഹാ ഹാ, ഹ, ഹാ ഹാ ഹാ 
അഹ, ഹാ ഹാ ഹാ, ഹ, ഹാ ഹാ ഹാ 
ലാ ല ലാ, ല ല ലാ ല ലാ ലാ ലാ ലാ 
ഉം ഉം ഉം, ഉം ഉം 

ഹേമന്തമെൻ കൈക്കുമ്പിളിൽ 
തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലേ  
പൂഞ്ചില്ല തേടുന്നു ഞാനിതാ 
കിളി പാടുന്ന പാട്ടെന്റെ കാതിൽ 
കളിയോതുന്ന നിൻ വാക്കു പോലേ 
അതിലോലം അനുരാഗം തേന്മാരിയായ്

നിന്റെ മൗനവും മൊഴിയിഴ തുന്നിയേകവേ
എന്നുമീ വഴി കനവൊടു കാത്തിരുന്നു ഞാൻ
എൻ നിമിഷങ്ങളാനന്ദ ശലഭങ്ങളായ്
ഇന്നലയുന്നു നിന്നോർമ്മയാകെ
നെഞ്ചിന്നൂഞ്ഞാലിൽ മെല്ലേ നിന്നേയെന്നും 
താരാട്ടാമോമൽ പൂവേ 

ആ ഹാ ഹാ, ഹ, ഹാ ഹാ ഹാ 
അഹ, ഹാ ഹാ ഹാ, ഹ, ഹാ ഹാ ഹാ 
ലാ ല ലാ, ല ല ലാ ല ലാ ലാ ലാ ലാ 
ഉം ഉം ഉം, ഉം ഉം ഉം ഉം 

ഹേമന്തമെൻ കൈക്കുമ്പിളിൽ 
തൂവും നിലാപ്പൂവു നീ

സനിസ പമഗ  പമഗരി സരിനി...

കണ്ണിലായിരം മെഴുതിരി മിന്നിടുന്നപോൽ
മെല്ലെ വന്നു നീ ചിരിമലരാദ്യമേകവേ
നിൻ ശിശിരങ്ങളിലപെയ്ത പുലർവേളയിൽ
ഞാൻ മഴവില്ലിനിതളായി മാറി
മിന്നൽ കൺചിമ്മും താരം പോലേ 
എന്നിൽ ചേരാമോ എന്നും കണ്ണേ

ഹേമന്തമെൻ കൈക്കുമ്പിളിൽ 
തൂവും നിലാപ്പൂവു നീ
പൂങ്കാറ്റുപോൽ നിന്നുള്ളിലേ 
പൂഞ്ചില്ല തേടുന്നു ഞാനിതാ
കിളി പാടുന്ന പാട്ടെന്റെ കാതിൽ
കളിയോതുന്ന നിൻ വാക്കു പോലേ 
അതിലോലം അനുരാഗം തേന്മാരിയായ്

END

Post a Comment

Previous Post Next Post