കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നിൽ | KALIPPATTAMAI KANMANEE...

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നിൽ | KALIPPATTAMAY KANMANEE...

Audio File


Karaoke File


കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ 
മനോവീണ മീട്ടുന്നു ഞാന്‍  (2)
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ 
സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ
കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ 
മനോവീണ മീട്ടുന്നു ഞാന്‍

മലര്‍നിലാവിന്‍ പൈതലേ മൊഴിയിലുതിരും 
മണിച്ചിലമ്പിന്‍ കൊഞ്ചലേ  (2)
മനപ്പന്തലിൻ മഞ്ചലില്‍ മൗനമായ് നീ 
മയങ്ങുന്നതും കാത്തു ഞാന്‍ കൂട്ടിരുന്നൂ
അറിയാതെ നിന്നില്‍ ഞാന്‍ വീണലിഞ്ഞു
ഉയിര്‍പൈങ്കിളീ എന്നുമീ യാത്രയില്‍ നിന്‍ 
നിഴല്‍പ്പാട് ഞാനല്ലയോ

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ 
മനോവീണ മീട്ടുന്നു ഞാന്‍

മിഴിച്ചിരാതിന്‍ കുമ്പിളില്‍ പറന്നു വീഴുമെന്‍ 
നനുത്ത സ്‌നേഹത്തിന്‍ തുമ്പികള്‍
തുടിക്കുന്ന നിന്‍ ജന്മമാം ചില്ലുപാത്രം 
തുളുമ്പുന്നതെന്‍ പ്രാണനാം തൂമരന്ദം
ചിരിച്ചിപ്പി നിന്നില്‍ കണ്ണീര്‍ക്കണം ഞാന്‍
ഉഷസന്ധ്യ തന്‍ നാളമെ നിന്റെ മുന്നില്‍ 
വഴിപ്പൂവു ഞാനോമനേ

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ 
മനോവീണ മീട്ടുന്നു ഞാന്‍
നെഞ്ചിലെ മോഹമാം ജലശയ്യയില്‍ നിന്‍ 
സ്വരക്കൂട് കൂട്ടുന്നു ഞാന്‍ ദേവീ

കളിപ്പാട്ടമായ് കണ്‍‌മണീ നിന്റെ മുന്നില്‍ 
ഈ ജന്മമേകുന്നു ഞാന്‍

END

Post a Comment

Previous Post Next Post