നാഥാ ആത്മാവിനേ തന്നീടണേ | NADHA ATHMAVINE THANNEEDANE...

നാഥാ ആത്മാവിനേ തന്നീടണേ | NADHA ATHMAVINE THANNEEDANE...

Audio File


Karaoke File


നാഥാ ആത്മാവിനേ തന്നീടണേ 
നീയെൻ ആശ്വാസമായ് വന്നീടണേ  (2)
എൻ പാപവും എൻ രോഗവും 
വരദാനമായ് കൃപയേകി നീ 
മോചിച്ചു സുഖമാക്കണേ ഓ...

നാഥാ ആത്മാവിനേ തന്നീടണേ 
നീയെൻ ആശ്വാസമായ് വന്നീടണേ

F: ആ അ അ അ 
ആ അ ആ ആ അ അ അ 

മനസ്സിൻ മുറിവുകളിലങ്ങേ 
സ്നേഹം പകരുവതിനായി 
വചനം അരികിലണയുമ്പോൾ 
ജീവൻ നിറയുവതിനായി 
നീയെന്റെ ഉള്ളിൽ വാഴുന്ന നേരം 
മനശാന്തി നൽകേണമേ ഓ...

നാഥാ ആത്മാവിനേ തന്നീടണേ 
നീയെൻ ആശ്വാസമായ് വന്നീടണേ

നിത്യം തിരുവചന വഴിയേ 
സത്യം പറയുവതിനായി 
എന്നും തവമഹിമ പാടാൻ 
അധരം വിടരുവതിനായി 
ജീവൽ പ്രകാശം നീ തൂകിടുമ്പോൾ അഭിഷേകമേകേണമേ ഓ... 

നാഥാ ആത്മാവിനേ തന്നീടണേ 
നീയെൻ ആശ്വാസമായ് വന്നീടണേ
എൻ പാപവും എൻ രോഗവും 
വരദാനമായ് കൃപയേകി നീ 
മോചിച്ചു സുഖമാക്കണേ ഓ...

നാഥാ ആത്മാവിനേ തന്നീടണേ 
നീയെൻ ആശ്വാസമായ് വന്നീടണേ

END

Post a Comment

Previous Post Next Post