മരിയാംബികേ മനതാരിൽ നീ | MARIYAMBIKE MANATHARIL NEE...

മരിയാംബികേ മനതാരിൽ നീ | MARIYAMBIKE MANATHARIL NEE...

Audio File


Karaoke File


മരിയാംബികേ മനതാരിൽ നീ 
മറയാത്ത മഴവില്ലല്ലോ 
ആത്മാവിലേ  അൾത്താരയിൽ 
പൊലിയാത്ത പൊൻപൂവല്ലോ 
ആരോരുമില്ലാത്ത നേരങ്ങളിൽ 
കണ്ണീര് തൂകുന്ന യാമങ്ങളിൽ 

ഹൃദയം നിറവോടെ ഓർക്കും 
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം  (2)

മരിയാംബികേ മനതാരിൽ നീ 
മറയാത്ത മഴവില്ലല്ലോ

കൃപയാർന്ന നൽ പൂങ്കാവനമേ 
മൃതമേറ്റ വിൺ അടിയാട്ടി നീ  (2)
നൃപനേശുവിൻ  പ്രിയനായി ഞാൻ 
ഇനി മാറുവാൻ തുണയേകണേ 

മിഴി പൂത്തു നിൽപ്പൂ നിൻ മുന്നിൽ 
അമ്മേ തളിരിട്ട സ്വർഗ്ഗീയ കൃപ നീ  (2)

മരിയാംബികേ മനതാരിൽ നീ 
മറയാത്ത മഴവില്ലല്ലോ

വിൺ മന്നതൻ പൊൻ പാത്രമേ 
കൺമുന്നിലേ ഉഷ താരമേ  (2)
കർത്താവിന്  പ്രിയ ദാസ്സി നീ 
ഈ ദാസന് പ്രിയമാത നീ 

കൈകൂപ്പി നിൽപ്പൂ നിൻ മുന്നിൽ 
അമ്മേ തേൻ ചോരും സ്വർഗ്ഗീയ കനി നീ  (2)

മരിയാംബികേ മനതാരിൽ നീ 
മറയാത്ത മഴവില്ലല്ലോ 
ആത്മാവിലേ  അൾത്താരയിൽ 
പൊലിയാത്ത പൊൻപൂവല്ലോ 
ആരോരുമില്ലാത്ത നേരങ്ങളിൽ 
കണ്ണീര് തൂകുന്ന യാമങ്ങളിൽ 
ഹൃദയം നിറവോടെ ഓർക്കും 
അമ്മേ കനിവുള്ള നിൻ സ്നേഹ രൂപം

മരിയാംബികേ മനതാരിൽ നീ 
മറയാത്ത മഴവില്ലല്ലോ

END

Post a Comment

Previous Post Next Post