വാത്ക്കല് വെള്ളരിപ്രാവ് | VATHUKALU VELLARIPRAVU...

വാത്ക്കല് വെള്ളരിപ്രാവ് | VATHUKALU VELLARIPRAVU...

Audio File


Karaoke File


F: വാത്ക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ്‌ കേട്ട്

F: വാത്ക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ് കേട്ട്
തുള്ളിയാമെന്നുള്ളില് വന്ന്
നീയാം കടല് പ്രിയനേ നീയാം കടല് 

M Chorus
യാ മൗലാ മൗലാ ഇർഹം ലെനാ  
യാ ഹദീനാ ഹുബ്ബൻ ലെനാ 
മൗലാ മൗലാ ഇർഹം ലെനാ 
യാ ഹദീനാ ഹുബ്ബൻ ലെനാ 

F: വാത്ക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ് കേട്ട്

F: കാറ്റ് പോലെ വട്ടം വെച്ച്
കണ്ണിടയിൽ മുത്തം വെച്ച്
ശ്വാസമാകെ തീ നിറച്ച്
നീയെന്ന റൂഹ് റൂഹ് 
M: ഞാവൽപ്പഴക്കണ്ണിമയ്ക്കുന്നേ
മയിലാഞ്ചിക്കാട്
അത്തറിന്റെ കുപ്പിതുറന്നേ 
മുല്ല ബസ്സാറ്‌
F: ദിക്കറ് മൂളണ തത്തകളുണ്ട്
മുത്തുകളായവ ചൊല്ലണതെന്ത്
ഉത്തരമുണ്ട് ഒത്തിരിയുണ്ട്
പ്രേമത്തിൻ തുണ്ട്  പ്രിയനേ -
പ്രേമത്തിൻ തുണ്ട്

F: വാത്ക്കല് വെള്ളരിപ്രാവ്
വാക്ക് കൊണ്ട് മുട്ടണ് കേട്ട്

F: നീർച്ചുഴിയിൽ മുങ്ങിയിട്ട്
കാൽക്കൊലുസ്സിൽ വന്ന് തൊട്ട്
വെള്ളിമീനായ് മിന്നണ്‌ണ്ട്
നീയെന്ന റൂഹ് റൂഹ്
M: ജിന്ന് പള്ളി മുറ്റത്ത് വന്നേ  
മഞ്ഞവെളിച്ചം
വേദനയും തേൻതുള്ളിയാകും 
പ്രേമത്തെളിച്ചം
F: ഉള്ളു നിറച്ചൊരു താളിനകത്ത്
M: അകത്ത് 
F: എന്നെയെടുത്ത് കുറിച്ചൊരു കത്ത്
തന്നു നിനക്ക് ഒന്നു തുറക്ക്
ഞാനെന്നോരേട് പ്രിയനേ -
ഞാനെന്നോരേട്

M: റൂഹ് 
F: വാത്ക്കല് വെള്ളരിപ്രാവ്
M: റൂഹ് 
വാക്ക് കൊണ്ട് മുട്ടണ് കേട്ട്

M Chorus:
യാ മൗലാ മൗലാ ഇർഹം ലെനാ 
യാ ഹദീനാ ഹുബ്ബൻ ലെനാ 
മൗലാ മൗലാ ഇർഹം ലെനാ 
യാ ഹദീനാ ഹുബ്ബൻ ലെനാ 

END

Post a Comment

Previous Post Next Post