പാടുന്നൂ പ്രിയരാഗങ്ങൾ | PADUNNU PRIYA RAGANGAL...

പാടുന്നൂ പ്രിയരാഗങ്ങൾ | PADUNNU PRIYA RAGANGAL...

Audio File


Karaoke File


പാടുന്നൂ പ്രിയരാഗങ്ങൾ ചിരി മായാതേ നഗരം 
തേടുന്നൂ പുതു തീരങ്ങൾ കൊതിതീരാതേ ഹൃദയം
കണ്ണെത്താ ദൂരത്തേ കൺചിമ്മും ദീപങ്ങൾ 
നാം കണ്ട സ്വപ്നങ്ങൾ പോൽ 

ലൈലാകമേ പൂ ചൂടുമോ
വിടവാങ്ങുമീ രാത്രി തൻ വാതിലിൽ 
ഓ... ഓ... 
ആകാശമേ നീ പെയ്യുമോ 
പ്രണയാർദ്രമീ ശാഖിയിൽ ഇന്നിതാ  

മനസ്സിൻ ശിലാതലം 
മഴപോൽ പുണർന്നു നിൻ 
ഓരോ മൗനങ്ങളും 
പകലിൻ വരാന്തയിൽ 
വെയിലായ് അലഞ്ഞിതാ 
തമ്മിൽ ചേരുന്നു നാം 
തലോടുമിന്നലെകൾ 
കുളിരോർമ്മതൻ വിരലാൽ 
തുടരുന്നു നീ സഹ യാത്രയിൽ 

അ അ അ അ ആ ആ

ലൈലാകമേ പൂ ചൂടുമോ
വിടവാങ്ങുമീ രാത്രി തൻ വാതിലിൽ

പാടുന്നൂ പ്രിയരാഗങ്ങൾ ചിരി മായാതേ നഗരം 
തേടുന്നൂ പുതു തീരങ്ങൾ കൊതിതീരാതേ ഹൃദയം
കണ്ണെത്താ ദൂരത്തേ കൺചിമ്മും ദീപങ്ങൾ 
നാം കണ്ട സ്വപ്നങ്ങൾ പോൽ 

ലൈലാകമേ പൂ ചൂടുമോ
വിടവാങ്ങുമീ രാത്രി തൻ വാതിലിൽ 
ആകാശമേ നീ പെയ്യുമോ 
പ്രണയാർദ്രമീ ശാഖിയിൽ  ഇന്നിതാ 

END

Post a Comment

Previous Post Next Post