നീ ഹിമമഴയായ് വരൂ | NEE HIMAMAZHAYAAY VAROO...

നീ ഹിമമഴയായ് വരൂ | NEE HIMAMAZHAYAAY VAROO...

Audio File


Karaoke File


F
: നീ ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
ശിലയായി നിന്നിടാം നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതേ  
എൻജീവനേ.....

M: അകമേ വാനവില്ലിനേഴുവർണ്ണമായ്
ദിനമേ പൂവിടുന്നു നിൻ മുഖം 
അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ.....
നീ ഹിമമഴയായ് വരൂ 
ഹൃദയം അണിവിരലാൽ തൊടൂ

M: നിൻ ഉയിരിനേ അനുദിനം നിഴലുപോൽ
പിൻതുടരുവാൻ ഞാനലഞ്ഞീടുമേ
F: എൻ വെയിലിനും മുകിലിനും അലിയുവാൻ
നിൻ മനമിതാ വെണ്ണിലാവാനമായ് ഒരേ - 
M: വഴിയിലീരാവോളം ഒഴുകി നാം
കെടാതെരിയണേ നമ്മളിൽ നമ്മളെന്നെന്നും നീ - 

F: ഹിമമഴയായ് വരൂ
ഹൃദയം അണിവിരലാൽ തൊടൂ

F: വെൺ ശിശിരമേ പതിയെ നീ തഴുകവേ
എൻ ഇലകളേ പെയ്തു ഞാനാർദ്രമായ് 
M: നേർ നെറുകയിൽ ഞൊടിയിൽ നീ മുകരവേ
ഞാൻ വിടരുമേ വാർമയിൽ പീലിപോൽ
F: ഒരേ ചിറകുമായ് ആയിരം ജന്മവും
കെടാതുണരണേ നമ്മളിൽ നമ്മളാവോളം നീ - 

M: ഹിമമഴയായ് വരൂ ഹൃദയം 
F: അണിവിരലാൽ തൊടൂ
ഈ മിഴിയിണയിൽ സദാ
പ്രണയം മഷിയെഴുതുന്നിതാ
M: ശിലയായി നിന്നിടാം നിന്നെ നോക്കീ
യുഗമേറെയെന്റെ കൺ ചിമ്മിടാതേ 
M/F: എൻജീവനേ.....

F: അകമേ വാനവില്ലിൻ ഏഴുവർണ്ണമായ്
M: ദിനമേ പൂവിടുന്നു നിൻ മുഖം
M/F: അകലേ മാഞ്ഞിടാതെ ചേർന്നിതെന്നിൽ നീ
എന്നോമലേ.....

END

Post a Comment

Previous Post Next Post